AutoDocG
കുറ്റമറ്റ രീതിയിൽ ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ ലളിതമായ കത്തുകളും, അപേക്ഷകളും മുതൽ സങ്കീർണ്ണമായ നിയമാനുസൃതആധാരങ്ങൾവരെ ഇംഗ്ലീഷിലും മലയാളത്തിലുംതയ്യാറാക്കാൻ കഴിയുന്ന ഓൺലൈൻ വെബ് അപ്ളിക്കേഷനാണ് AutoDocG.
തൽപ്പരരായ ആർക്കും തന്നെ സൈൻ അപ്പ്/രജിസ്റ്റർ ചെയ്ത് യൂസർ ഐ. ഡി. യും പാസ്സ് വേർഡും ഉണ്ടാക്കി ലോഗിൻ ചെയ്ത് ലഭ്യമായ സേവനങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്. യൂസർ ഐ. ഡി. യും പാസ്സ് വേർഡും ഏറ്റവും ചുരുങ്ങിയത് 6 അക്ഷരങ്ങളും അക്കങ്ങളും മാത്രമായോ രണ്ടും ചേർന്നോ ഉപയോഗിച്ച് ഉണ്ടാക്കണം. വെരിഫൈ ചെയ്യപ്പെടുമെന്നതിനാൽ ഉപയോഗത്തിലുള്ള ഇ. മെയിൽ ഐ. ഡി. യും മൊബൈൽ നമ്പറും തന്നെ നൽകണം.
ഇതിൽ നിന്നുള്ള സേവനങ്ങളിൽ ചിലത് സൗജന്യവും ചിലത്പണം കൊടുക്കേണ്ടവയുമാണ്.
മലയാളം യുണിക്കോഡ് (Unicode) ഫോണ്ടുകളാണ് ഈ അപ്ളിക്കേഷനിൽ ഉപയോഗിച്ചിട്ടുള്ളത്. മലയാളം ടൈപ്പിംഗിലുള്ള നൈപുണ്യം മേന്മ തന്നെയാണെങ്കിലും ഈ അപ്ളിക്കേഷൻ ഉപയോഗിക്കുന്നതിന് മലയാളം ടൈപ്പിംഗിലുള്ള നൈപുണ്യം ഒരവശ്യഘടകമല്ല.
മംഗ്ളീഷ് (Manglish) ഉപയോഗിച്ചും ഈ അപ്ളിക്കേഷനിലെ സേവനങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്. മലയാളം യുണിക്കോഡ് ഫോണ്ടുകൾ, മലയാളം ഇൻസ്ക്രിപ്റ്റ് കീ ബോർഡ്, അൺസിപ്പ് സോഫ്റ്റ് വെയർ, ഗൂഗിൾ ഇൻപുട്ട് ടൂൾ, ലാംഗ്വേജ് സെറ്റിംഗ്സ്, റുപ്പി ഫോണ്ട് (₹) മുതലായവ മെനു ബാറിലെ ‘Downloads’ ൽ ക്ളിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യാവുന്നതാണ്. കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിൽ പ്രാഥമിക പരിജ്ഞാനം മാത്രമുള്ള ഏതോരാൾക്കും സ്വയം ഇവയെല്ലാം തന്നെ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും വിധം ഏറ്റവും ലളിതമായി വിവരിച്ചിട്ടുള്ള ‘ഹെൽപ്പും’ ലഭ്യമാക്കിയിട്ടുണ്ട്.
താഴെ കൊടുത്തിട്ടുള്ളയിൽ നിന്നും ഉദ്ദിഷ്ട കാര്യത്തിന് ഏറ്റവും യോജിച്ച ഒന്നോ അതിലധികമോ Interface (സമ്പർക്കമുഖം) Select (തെരഞ്ഞെടുത്ത്) ആവശ്യാനുസരണം രേഖകളും ആധാരങ്ങളും തയ്യാറാക്കി പ്രയോജനപ്പെടുത്താവുന്നതാണ്.
Interface- C2G&OA Mal or C2G&OA Eng
(Citizen to Government & Other Authorities)
സവിശേഷതകൾ-ലളിതമായകത്തുകൾ, വിവിധ അപേക്ഷകൾ, സത്യവാങ്മൂലങ്ങൾ, ബയോ ഡാറ്റാ മുതലായവ ഇംഗ്ലീഷിലും മലയാളത്തിലും തയ്യാറാക്കാം. പൂരിപ്പിക്കേണ്ട ഭാഗം ഒഴിഞ്ഞുകിടക്കുന്ന തരത്തിലുള്ള (Blank) ഫോറമാണ് ഉപയോക്താവിന് വേണ്ടതെങ്കിൽ പേരിൽ‘UnfilledForm’എന്ന് കാണുന്ന ടെംപ്ളേറ്റ് സെലക്റ്റ് (Select) ചെയ്ത് ‘Save’ബട്ടണിൽ ക്ളിക്ക് ചെയ്ത് സേവ് ചെയ്ത് ‘Download’ബട്ടണിൽ ക്ളിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്താൽ മതി.ഓരോ ഫോറവും പൂരിപ്പിച്ച്/പൂർത്തിയാക്കി ബനന്ധപ്പെട്ട അധികാരികൾക്ക് സമർപ്പിക്കുന്നതിന് മുമ്പായി പാലിച്ചിരിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച മാർഗ്ഗ നിർദേശങ്ങൾ തൊട്ടുതാഴെയുള്ള പേജിൽ ഉൾപ്പെടുത്താൻ പരിശ്രമിച്ചിട്ടുണ്ട്.
Interface-Chit Docs Mal or Chit Docs Eng(Chit Documents)
സവിശേഷതകൾ-ചിട്ടി തുടങ്ങുന്നതിനുള്ള റെസൊലൂഷനും അപേക്ഷ മുതൽ കുറ്റങ്ങൾ രാജിയാക്കൽ അപേക്ഷഉൾപ്പെടെയുള്ളചിട്ടി നിയമപ്രകാരമുള്ള സകല രേഖകളും ഇംഗ്ലീഷിലും മലയാളത്തിലും തയ്യാറാക്കാം
Interface-Docs Co-ops Housing Mal or Docs Co-ops Housing Eng(Documents for Co-operative Housing Societies)
സവിശേഷതകൾ-ലോൺ അപേക്ഷയും, ഗഹാനും റിക്കവറി പേപ്പറുകളും റിലീസാധാരവും ഉൾപ്പെടെയുള്ള സകല രേഖകളും ഇംഗ്ലീഷിലും മലയാളത്തിലും തയ്യാറാക്കാം
Interface-Docs Co-ops PACS Mal or Docs Co-ops PACS Eng(Documents for Primary Agricultural Credit Societies)
സവിശേഷതകൾ-ലോൺ അപേക്ഷയും, ഗഹാനും റിക്കവറി പേപ്പറുകളും റിലീസാധാരവും ഉൾപ്പെടെയുള്ള സകല രേഖകളും ഇംഗ്ലീഷിലും മലയാളത്തിലും തയ്യാറാക്കാം
Interface-Documentation Mal or Documentation Eng
സവിശേഷതകൾ-വസ്തുവിൽപ്പനക്കരാറുകൾ, ദാനാധാരങ്ങൾ, ഭാഗപത്രങ്ങൾ, പാർട്ട്ണർഷിപ്പ് ഉടമ്പടികൾ, മുക്ത്യാറുകൾ, കൂട്ടാവകാശ ഒഴിമുറികൾ തുടങ്ങി എല്ലാത്തരം വസ്തുസംബന്ധമായ ആധാരങ്ങളും (Category-2ൽGovt. Models Customized Malസർക്കാർ അംഗീകരിച്ച മാതൃകൾ മാത്രം ഉൾപ്പെടെ)ഇംഗ്ലീഷിലും മലയാളത്തിലും തയ്യാറാക്കാം
ഓരോ സമ്പർക്കമുഖവും വിഭാഗങ്ങളും ഉപവിഭാഗങ്ങളുമായി ക്രമീകരിച്ചിട്ടുണ്ട്. എല്ലാ ഉപവിഭാഗത്തിന്റെ കീഴിലും വ്യത്യസ്തമായ മാതൃകകൾ (templates) ലഭ്യമാക്കിയിട്ടുണ്ട്. ഇവയിൽ നിന്നും ഉപയോക്താവിന്റെ ആവശ്യത്തിന് ഏറ്റവും നന്നായി ഇണങ്ങുന്ന മാതൃക (template) യ്ക്ക് എതിരെയുളള ചെക്ക് ബോക്ക്സ് ചെക്ക്ചെയ്ത് തെരഞ്ഞെടുക്കാം.
ഇപ്രകാരം തെരഞ്ഞെടുത്ത മാതൃകകളുടെ (templates) പേരുകൾ വലതുവശത്തെ പാളി (pane) യിൽ പ്രത്യക്ഷപ്പെടും. ഇതേ രീതിയിൽ ആവശ്യമായ ഫോറങ്ങളും അപേക്ഷകളും, ഡിക്ലറേഷനുകളും തെരഞ്ഞെടുക്കാം. ആവശ്യമായവയെല്ലാം തെരഞ്ഞടുത്തു എന്നുറപ്പുവരുത്തിയ ശേഷം നെക്സ്റ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
അപ്പോൾ പ്രത്യക്ഷപ്പെടുന്ന വിൻഡോയിലെ ടെക്സ്റ്റ് ബോക്സുകളിൽ ആവശ്യമായ വിവരങ്ങൾ ടൈപ്പ് (എന്റർ) ചെയ്യുക.
ടൈപ്പ് ചെയ്ത് ചേർക്കേണ്ട ഡാറ്റ (field value) എന്താണെന്നത് സംബന്ധിച്ച വിവരണം (Description)ഓരോ ടെക്സ്റ്റ് ബോക്സിനും തൊട്ടുമുകളിൽ ഇംഗീഷിലും മലയാളത്തിലും കൊടുത്തിട്ടുണ്ട്.
വൈദ്യുതിയും ഇന്റർനെറ്റ് കണക്ഷനും ഏത് സമയത്തും തടസ്സപ്പെടാനുള്ള സാദ്ധ്യതയുള്ളതിനാൽ ടൈപ്പ് (എന്റർ) ചെയ്യുന്ന ഡാറ്റാ ഇടയ്ക്കിടെ 'SAVE' ബട്ടണിൽ ക്ലിക്ക് ചെയ്യ്ത് സേവ് ചെയ്യുക. ആദ്യ സേവിന് ശേഷം 'SAVE' ബട്ടൺ 'UPDATE' ബട്ടൺ ആയി മാറും. പിന്നീട് 'UPDATE' ബട്ടൺ ക്ലിക്ക് ചെയ്യ്താൽ സേവ് ആയിക്കൊള്ളും. സബ് രജിസ്ട്രാറാഫീസുകളിൽ ഹാജരാക്കി രജിസ്റ്റർ ചെയ്യുന്നതിനായി തയ്യാറാക്കുന്ന ഡോക്യുമെന്റിന്റെ/ഫോറത്തിന്റെ ടെംപ്ളേറ്റുകളുടെ പേരുകളിൽ ഉപയോഗിച്ചിട്ടുള്ള സംക്ഷേപങ്ങളും സ്ഥൂലരൂപവും യഥാക്രമം L=Land, LWH=Land With House, WS= With Schedule, WoS= Without Schedule, PoA= Power of Attorney Gl=General, Spl=Special എന്നിങ്ങനെയാണ്. വിവരങ്ങൾ ടൈപ്പ് (എന്റർ) ചെയ്ത് കഴിഞ്ഞ് തെറ്റ്കുറ്റങ്ങളൊന്നുമില്ലായെന്ന് പരിശോധന നടത്തി ഉറപ്പുവരുത്തി 'UPDATE' ക്ലിക്ക് ചെയ്യ്ത് അപ്ഡേറ്റ് ചെയ്ത ശേഷം 'DOWNLOAD' ബട്ടണിൽ ക്ലിക്ക് ചെയ്യ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോക്താവ് ഇഷ്ടാനുസരണം തെരഞ്ഞെടുക്കുന്ന ലൊക്കേഷനിലേക്കോ, ഡിഫാൾട്ട് ‘Downloads’ ലൊക്കേഷനിലേക്കോ ഡൗൺലോഡ് ചെയ്യപ്പെടും. ഒന്നിൽ കൂടുതൽ ആധാരങ്ങൾ/രേഖകൾ ഉള്ള പക്ഷം ‘zip’ ഫയൽ ആയിട്ടാവും ഡൗൺലോഡ് ചെയ്യപ്പെടുക. ‘Extract’ ചെയ്ത് യഥേഷ്ടം പ്രയോജനപ്പെടുത്താവുന്നതാണ്.ഡൗൺലോഡ് ചെയ്യപ്പെടുന്നത് MS WORD ഫോർമാറ്റിൽ ആയതിനാൽ എന്തെങ്കിലും എഡിറ്റ് ചെയ്ത് ചേർക്കാനുണ്ടെങ്കിൽ എഡിറ്റ് ചെയ്ത് ചേർത്ത് അവസാനമിനുക്കുപണികൾ നടത്തി പ്രിന്റൗട്ട് എടുക്കാവുന്നതാണ്.
കക്ഷികൾ 1 ൽ കൂടുതൽ ഉണ്ടെങ്കിൽ ഓരോരുത്തരുടെ പേരും എന്റർ ചെയ്ത് കഴിഞ്ഞ് * (STAR) കീ അമർത്തുക. ഓരോരുത്തരുടേയും മേൽവിലാസവും, പേരും, തൊഴിലും ഇതേപോലെ എന്റർ ചെയ്യുക. തുടർച്ചയായി യഥാസ്ഥാനത്ത് രേഖപ്പെടുത്തപ്പെടും. “കക്ഷികളുടെ പേരിന്റേയും വിലാസത്തിന്റേയും കാര്യത്തിൽ മാത്രമേ ഈ സൗകര്യം ലഭ്യമാവുകയുള്ളു.”
AutoDocG ഉപയോഗിച്ച് തയ്യാറാക്കപ്പെട്ട (ജെനറേറ്റ് ചെയ്യപ്പെട്ട) ആധാരം/രേഖ മറ്റേതൊരു WORD ഫയൽ പോലെയും യഥാവിധി എഡിറ്റ് ചെയ്ത്, സേവ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. തയ്യാറാക്കപ്പെട്ട (ജെനറേറ്റ് ചെയ്യപ്പെട്ട) ആധാരം/രേഖ 'SAVEAS' ബട്ടണിൽ ക്ളിക്ക് ചെയ്ത് പുതിയ ഒരു പേര് നൽകി സേവ് ചെയ്ത് വരുത്തേണ്ട മാറ്റങ്ങൾ മാത്രം ടൈപ്പ് (എന്റർ) ചെയ്ത് Update ചെയ്ത് ഡൗൺലോഡ് ചെയ്യുന്നതായാൽ വളരെ വേഗത്തിൽ ആധാരങ്ങൾ/രേഖകൾ തയ്യാറാക്കാനാവും.
ആധാരം/രേഖ ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് എത്ര പ്രാവശ്യം വേണമെങ്കിലും എഡിറ്റ് ചെയ്ത് അപ്ഡേറ്റ് ചെയ്യാവുന്നതാണ്. ഒരിയ്ക്കൽ ഡൗൺലോഡ് ചെയ്ത ആധാരത്തിന്റെ/രേഖയുടെ കോപ്പി വേണമെന്നുണ്ടെങ്കിൽ എഡിറ്റ് ചെയ്യാതെ വീണ്ടും ഡൗൺലോഡ് ചെയ്യാവുന്നതാണ്. എന്നാൽ ഒരിയ്ക്കൽ ഡൗൺലോഡ് ചെയ്ത് കഴിഞ്ഞ ആധാരം/രേഖ എഡിറ്റ് ചെയ്ത് അപ്ഡേറ്റ് ചെയ്താൽ ഡൗൺലോഡ് ചെയ്യുന്നതിന് വീണ്ടും പണം നൽകേണ്ടി വരും.
AUTODOCG-A product of AutodocG Systems Private Limited
AutoDocG is an online web application for preparing simple letters to complicated legal documents in Malayalam and English that will help save precious time ensuring maximum accuracy.
Some services are free and some paid.
Anyone interested may Sign up/Register as new user and create Username/Login ID, Login and make use of the services. Username and Password must consist of minimum 8 alphabets or numerals or both in combination. Since the E-mail ID and Mobile Number would be verified, always give valid E-mail IDs and Mobile Numbers.
Malayalam Unicode fonts have been used in this application. Though Malayalam typing skill is an added advantage, it is not essential and those who do not have this skill can also make use of the services of this Applicationusing ‘Manglish’. Malayalam Unicode fonts, Malayalam inscript key board, Unzip software, Google input tool, Language settings, Rupee font (₹) etc. can be downloaded by clicking on ‘Downloads’ in the menu bar. Anyone with basic computer skills can install all these downloaded programs themselves by clicking on ‘Help’ in the menu bar and following the instructions available therein.
Select one or more interface, names which are given herein below, that is most suitable for your purpose, prepare Documents and Records and make use of.
Interface- C2G&OA Mal or C2G&OA Eng(Citizen to Government & Other Authorities)
Features-For preparing Simple letters, applications, affidavits, resumes etc. in Malayalam and English. If users require Blank Forms where rows or columns are left unfilled they may click on ‘Save’ button after selecting a Template in the name of which there are the words ‘Unfilled Form’ and download by clicking on ‘Download’ button. Efforts have been made to incorporate in the next page/s of each Form/s guidelines as to the things to be ensured before submission of the filled/completed Form/s to the authorities concerned.
Interface-Chit Docs Mal or Chit Docs Eng(Chit Documents)
Features-For preparing Documents from BoardResolutiontostart a new Chit Application form Compounding offences in Malayalam and English.
Interface-Docs Co-ops Housing Mal or Docs Co-ops Housing Eng(Documents for Co-operative Housing Societies)
Features-For preparing Documents from Loan Application to Recovery Papers and Release Deed in Malayalam and English
Interface-Docs Co-ops PACS Mal or Docs Co-ops PACS Eng(Documents for Primary Agricultural Credit Societies)
Features-For preparing Documents fromLoan Application to Recovery Papers and Release Deed in Malayalam and English.
Interface-Documentation Mal or Documentation Eng
Features-For preparing all sorts of documents like Agreements, Gift, Partition, Partnership, Powers of Attorney, Release etc. for Registrationin Malayalam and English (Including Government prescribed models alone inGovt Models Customized Eng in Category 2) Single or Several interfaces, as required, may be selected.Within the interfaces Categories and Sub Categoriesare arranged. Under Sub Categories, there are various templates. Select the template that suits the purpose by checking the check box against each one.
The names of the selected templates will be listed in the right pane. Following the same procedure select the required forms, applications, and declarations also and after ensuring that all the required templates, forms, Applications and Declarations have been selectedclick on next button.
Fill in the required informationin the text boxes in the window that appears.
Description as to the information that is to be entered is given just above eachtext box in English& Malayalam.Save the entered data intermittently to prevent data loss consequent to power and connectivity breaks. After the 1st (First) save the 'SAVE' button will become 'UPDATE' button. Thereafter click on 'UPDATE' button to save entered or edited data. After completing data entry, verify it and satisfy that it is correct in all respects. Then click on ‘DOWNLOAD’ button. The prepared document will be downloaded to a location that may be chosen or to the default location-downloads folder. If there are multiple documents they shall be downloaded as zip file. Extract the zip file. Since the files are in MS WORD format, they may be edited and fine-tuned as you deem fit before taking the final printout.
If there are more than one party, after entering each name press * (STAR)key. Adopt the same procedure for entering addresses and other details like age, vocation etc. also. The names will be incorporated in the document to be created in their chronological order. “This facility is available in this respect alone” .
Since the documents and forms are generated in Microsoft Word format they can be edited, manipulated, saved and used as any other Microsoft Word document. As such the user can do any kind of editing and fine tuning before taking the final printout. In case an already created document is saved in a new name using the 'SAVEAS' button and necessary changes, to suit the purpose, alone are made, the task of document preparation would be accomplished faster with much ease.
Before downloading a Document/Record it may be edited and updated any number of times. But, if it is edited and updated after download, subsequent download would attract fresh payment. Subsequent download without editing and update would not attract any payment.